test del 5 copy of del 3

ജോലി മുഖ്യം, വിശ്രമമില്ല, ഹൈദരാബാദിലും പേരുകേട്ട മായയും മർഫിയും കൂടെ ഏയ്ഞ്ചലും; തിരച്ചിൽ ഊർജിതം


തൃശൂർ ∙ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മൃതദേഹ അവശിഷ്ടങ്ങൾ തിരയാൻ ഇറങ്ങിയ കഡ‍ാവർ നായ്ക്കളായ മായയും മർഫിയും ഏയ്ഞ്ചലും തിരച്ചിലിൽ മിടുമിടുക്കർ. ഇലന്തൂരിലെ ഇരട്ടനരബലിക്കേസിലും ചൂരൽമല ഉരുൾപൊട്ടലിലും കഴിവുതെളിയിച്ച ഈ നായ്ക്കൾ‌ സംസ്ഥാന പൊലീസിന്റെ മുതൽക്കൂട്ടാണ്. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളില്‍പ്പെട്ടവയാണ് ഇവ. രാജ്യത്ത് കഡാവർ വിഭാഗത്തിൽ ഈ 3 നായ്ക്കൾ മാത്രമാണുള്ളത്. വിശ്രമമില്ലാതെ മണിക്കൂറുകളോളം രണ്ട് നായ്ക്കളും പണിയെടുക്കും. ഊർജസ്വലതയാണ് ഹൈലൈറ്റ്. പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം തെലങ്കാനയിൽ നാഗർകുർണൂൽ ടണൽ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർഥന പ്രകാരം കേരള പൊലീസിന്റെ കഡാവർ നായ്ക്കളെ വിട്ടുകൊടുത്തിരുന്നു.ഒരു ശവശരീരത്തിന്റെ ഭാഗങ്ങൾ, സംയുക്തകോശങ്ങൾ, രക്തം, എല്ല് തുടങ്ങിയവ മണത്ത് കണ്ടെത്തി കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. ഒരു ശരീരം ജീർണിക്കുമ്പോൾ 400 തരത്തിലുള്ള രാസ സംയുക്തങ്ങൾ ഉണ്ടാകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. വിദേശ രാജ്യങ്ങളിലെ മിക്ക കുറ്റകൃത്യങ്ങളിലും കൊലപാതങ്ങൾ നടത്തിയതിനു ശേഷം ശരീരം പല ഭാഗങ്ങളാക്കി ഒളിപ്പിക്കുക, കുഴിച്ചിടുക, കത്തിച്ച് ചാരമാക്കുക, വെള്ളത്തിനടിയിൽ ഒളിപ്പിക്കുക തുടങ്ങി മൂടി വയ്ക്കാൻ ധാരാളം ശ്രമമുണ്ടായപ്പോഴാണ് കഡാവർ നായ്ക്കളുടെ സാധ്യതകളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അങ്ങനെ ആദ്യമായി 1974ൽ അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റേറ്റിൽ ‘പേൾ’ എന്ന പേരുള്ള ഒരു ലാബ്രഡോർ കഡാവർ ആയി ട്രൈയിൻ ചെയ്തിറങ്ങി. നാലടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലുള്ള ന്യൂയോർക്ക് സ്റ്റേറ്റിലെ സൈറാക്കസ് കോളേജിലെ വിദ്യാർഥിയുടെ ശരീരം കണ്ടെടുത്തുകൊണ്ട് പേൾ കഡാവർ നായ്ക്കളുടെ സാന്നിധ്യം കുറ്റാന്വേഷണ രംഗത്ത് ഒഴിച്ചുകൂടാൻ വയ്യാത്തതാണെന്ന് തെളിയിച്ചു. എന്നാൽ, അതിന് നൂറിലധികം വർഷങ്ങൾക്കു മുൻപും കഡാവർ നായ്ക്കളെ കുറ്റാന്വേഷണ രംഗത്ത് ഉപയോഗിക്കാൻ വഴിതെളിക്കുന്ന ഒരു കേസ് ജർമൻ കുറ്റാന്വേഷണ രംഗത്ത് നടക്കുകയുണ്ടായി.


Source link

Back to top button