test del 4 copy of del 3

‘80 ശതമാനം രാഷ്ട്രീയക്കാരും അശ്ലീല വിഡിയോ കാണും; എന്റെ ഫോൺ വേണമെങ്കിൽ പരിശോധിക്കാം’


പട്ന ∙ ബിഹാർ എംപി പപ്പു യാദവ് വീണ്ടും വിവാദച്ചുഴിയിൽ. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ദേശീയതലത്തിൽ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിനു പിന്നാലെ ബിഹാർ സംസ്ഥാന വനിതാ കമ്മിഷൻ അദ്ദേഹത്തിന് നോട്ടിസ് അയച്ചു. തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കിയ പപ്പു യാദവ്, രാഷ്ട്രീയക്കാർക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.വനിതാ കമ്മിഷന്റെ നോട്ടിസിനു മറുപടിയായി, 70 മുതൽ 80 ശതമാനം വരെ രാഷ്ട്രീയക്കാർ അശ്ലീല വിഡിയോ കാണുന്നവരാണെന്നും അത് പരിശോധിക്കണമെന്നും പപ്പു യാദവ് പറഞ്ഞു. സഭയിൽ പോലും ഇത് പറഞ്ഞിട്ടുണ്ട്. തന്റെ ഫോൺ വേണമെങ്കിൽ പരിശോധിക്കാം, മറ്റുള്ളവരുടേതും പരിശോധിക്കട്ടെ. താൻ സ്ത്രീകൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. പുരുഷ രാഷ്ട്രീയക്കാർ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. 155 ഓളം പുരുഷ രാഷ്ട്രീയക്കാർക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പപ്പു യാദവ് പറഞ്ഞു.


Source link

Back to top button