LATEST

മുണ്ടത്തിക്കോട്   വെടിക്കെട്ട്  അപകടം; കാരണം ചൂട് അല്ലെന്ന് പെസോ, ഇലക്‌ട്രിക്കൽ  ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് നിർണായകം


തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിനുകാരണം ചൂടല്ലെന്ന് പെട്രോളിയം ആന്റ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌ടി ഓർഗനൈസേഷൻ (പെസോ). ചൂട് കാരണമാകാനുള്ള സാഹചര്യമില്ലെന്നാണ് പെസോയുടെ വിലയിരുത്തൽ. പെസോ അധികൃതർ ദുരന്തപ്രദേശത്ത് പരിശോധന തുടരുകയാണ്. അതേസമയം, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പരിശോധന പൂർത്തിയായിരിക്കുകയാണ്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ടിലായിരിക്കും അപകടകാരണത്തിൽ സ്ഥിരീകരണമുണ്ടാവുക.


Source link

Back to top button