test del 3

സ്ട്രോങ് റൂം കാവലിനിടെ തർക്കം; മലപ്പുറത്ത് 2 ബിഎസ്എഫ് ജവാന്മാരെ കാണാതായി


മലപ്പുറം ∙ സ്ട്രോങ് റൂമിന്റെ കാവൽ ഡ്യൂട്ടിക്കെത്തിയ 2 ബിഎസ്എഫ് ജവാന്മാരെ വിശ്രമസ്ഥലത്തുനിന്ന് കാണാതായി. മേലുദ്യോഗസ്ഥനുമായുള്ള തർക്കത്തെത്തുടർന്ന് മലപ്പുറത്തെ ക്യാംപിലേക്ക് മടങ്ങുകയാണെന്നു പറഞ്ഞാണു പോയത്. എന്നാൽ, ഇവർ ക്യാംപിലെത്തിയിട്ടില്ല. തുടർന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് സംഘത്തിന്റെ അസിസ്റ്റന്റ് കമൻഡാന്റ് മലപ്പുറം പൊലീസിൽ പരാതി നൽകി. അന്വേഷണം ഊർജിതമാക്കിയെന്നു ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ മനോരമയോട് പറഞ്ഞു.പൊന്നാനിയിലെ സ്ട്രോങ് റൂം തുറന്ന സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് -മലപ്പുറം ∙ ജില്ലയിൽ കടുത്ത മത്സരം നടന്ന പൊന്നാനി, തവനൂർ മണ്ഡലങ്ങളുടെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച പൊന്നാനി എ.വി ഹൈസ്കൂൾ കൗണ്ടിങ് സ്റ്റേഷനിലെ സീൽ ചെയ്ത‌ സ്ട്രോങ് റൂം രഹസ്യമായി തുറന്ന സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം. വിഷയത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ സിപിഎമ്മും ബിജെപിയും പാലിക്കുന്ന മൗനവും തുറക്കാൻ തിരഞ്ഞെടുത്ത കൗണ്ടിങ് സ്റ്റേഷനും വിഷയത്തിന്റെ ഗൗരവം വർധപ്പിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം ലഭിക്കും മലപ്പുറം ∙ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനത്ത് ഇത്തവണത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലുള്ള വിജയം മലപ്പുറം മണ്ഡലത്തിൽ ലഭിക്കുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. പൊന്നാനിയിൽ 3,000ൽ കൂടുതലും തവനൂരിൽ 6,000ൽ കൂടുതലും ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും. ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നുമാണ് വിലയിരുത്തൽ.


Source link

Back to top button