test del 4 copy of del 3
പിളർപ്പിന് പിന്നാലെ രാഷ്ട്രപതിയെ കാണാൻ ഭഗവന്ത് മൻ; കൂറുമാറ്റം തടയാൻ പുതിയ നീക്കം?

അമൃത്സർ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് സിങ് മൻ. പഞ്ചാബിലെ എഎപി എംഎൽഎമാരുമായി രാഷ്ട്രപതിയെ കാണാനാണ് മൻ പദ്ധതിയിടുന്നതെന്നാണ് വിവരം. എഎപിയിൽനിന്നു കൂറുമാറി ബിജെപിയിൽ ചേർന്ന, സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളെ തിരിച്ചുവിളിക്കുന്ന കാര്യത്തിൽ അദ്ദേഹം നിലപാട് അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.അതിനിടെ, രാജിവച്ചുപോയവരെക്കുറിച്ചുള്ള മന്നിന്റെ ഉപമ ശ്രദ്ധേയമായി. പാചകച്ചേരുവകളോട് ഉപമിച്ചാണ് മൻ എക്സിൽ കുറിപ്പിട്ടത്. ‘‘ഇഞ്ചി, വെളുത്തുള്ളി, ജീരകം, ഉലുവാപ്പൊടി, മുളക്, കുരുമുളക്, മല്ലി – ഈ ഏഴു ചേരുവകളും ഒരുമിച്ചു ചേർത്താൽ വിഭവത്തിന് രുചി കൂടും. എന്നാൽ ഇവയോരോന്നും സ്വന്തമായി നിന്നാൽ വിഭവമാകില്ല’’ – ഇതായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്. ഇന്നലെ രാഘവ് ഛദ്ദയും മറ്റ് ഏഴുപേരും ചേർന്നതിനു പിന്നാലെ അവരെ വഞ്ചകർ എന്നാണ് മൻ വിശേഷിപ്പിച്ചത്.
Source link


