CINEMA

‘അത് നമ്മുടെ  ലാലേട്ടൻ’; പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി ചെയിൻസ്‌മോക്കേഴ്സ്; കമന്റ് സെക്ഷൻ തൂക്കി മലയാളികൾ


പ്രശസ്ത അമേരിക്കൻ ഇലക്ട്രോണിക് ഡിജെ സംഗീതജ്ഞരായ ചെയിൻസ്‌മോക്കേഴ്സുമായി കൂടിക്കാഴ്ച നടത്തി മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. ചെയിൻസ്‌മോക്കേഴ്സിന്റെ ഔദ്യോഗിക പേജിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്. ‘ഡാളസിലെ ഷോയ്ക്ക് മുൻപ് പുതിയ സുഹൃത്തിനെ കിട്ടി’- എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ അവർ കുറിച്ചിരിക്കുന്നത്. സംഗീതജ്ഞരായ അലക്സ് പാലിനെയും ഡ്രൂ ടാഗാർറ്റിനെയുമാണ് ഷോയ്ക്ക് മുൻപ് നടൻ കണ്ടത്. വിഷുവിന് മോഹൻലാൽ യുഎസിലാണെന്ന് അന്ന് ഫോണിലൂടെ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇവരുടെ ഷോ കാണാൻ താരം പോയതാണെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും മോഹൻലാലിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ചെയിൻസ്‌മോക്കേഴ്സിന്റെ കമന്റ് സെക്ഷൻ മലയാളികൾ തൂക്കി. നിരവധിപേരാണ് കമന്റുമായി രംഗത്തെത്തുന്നത്.


Source link

Back to top button