test del 5 copy of del 3
31 വർഷം മുൻപ് 13കാരനെ കൊലപ്പെടുത്തി; ജാമ്യത്തിലറങ്ങി മുങ്ങി: യൂട്യൂബർ ‘എക്സ്–മുസ്‌ലിം’ അറസ്റ്റിൽ

ന്യൂഡൽഹി∙ മുപ്പത്തിയൊന്ന് വർഷം മുൻപത്തെ കൊലപാതകക്കേസിൽ ‘എക്സ്–മുസ്‌ലിം’ എന്നറിയപ്പെടുന്ന യൂട്യൂബർ സലീം വാസ്തിക് അറസ്റ്റിൽ. 1995ൽ ഡൽഹിയിലെ സിമന്റ് വ്യവസായിയുടെ 13കാരനായ മകനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഗാസിയാബാദിൽ വ്യാജ മേൽവിലാസത്തിൽ ജീവിച്ചുവരുകയായിരുന്നു സലീം വാസ്തിക് എന്ന് പൊലീസ് പറഞ്ഞു.ലോണി മേൽപ്പാലത്തിനു സമീപം പാർക്ക് ചെയ്തിരിക്കുന്ന ബസിൽ പണം വയ്ക്കണമെന്നും പൊലീസിനെ അറിയിച്ചാൽ കുട്ടിയെ കൊല്ലുമെന്നുമാണ് തട്ടിക്കൊണ്ടുപോയവർ ഭീഷണിപ്പെടുത്തിയത്. എന്നാൽ കുടുംബം വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി ‘മാസ്റ്റർജി’ എന്നു വിളിക്കുന്ന പൊക്കമുള്ള ഒരാൾക്കൊപ്പം ഓട്ടോറിക്ഷയിൽ പോകുന്നത് കണ്ടതായി അയൽവാസി മൊഴി നൽകി. തുടർന്ന് ദര്യാഗഞ്ചിൽ കായികാഭ്യാസങ്ങൾ പരിശീലിപ്പിച്ചിരുന്ന സലീം വാസ്തിക്കാണ് കുട്ടിക്കൊപ്പമുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. അന്ന് സലീം ഖാൻ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടത്. ജാമ്യത്തിൽ പുറത്തിറങ്ങിയ സലീം പിന്നീട് പലസ്ഥലങ്ങളിലായി വ്യാജ പേരുകളിൽ ജീവിച്ചുവരുകയായിരുന്നു. താൻ മരിച്ചുപോയെന്ന് പൊലീസിനെയും മറ്റുള്ളവരെയും വിശ്വസിപ്പിക്കുകയും ചെയ്തു.
Source link


