test del 3
9 മാസത്തെ ചർച്ച, റെക്കോർഡ് വേഗത്തിൽ കരാർ; ഇനി ഇന്ത്യൻ ഉൽപന്നങ്ങൾ ന്യൂസീലാൻഡിലേക്ക് പറക്കും തീരുവയില്ലാതെ

ന്യൂഡൽഹി∙ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) 27ന് ഡൽഹിയിൽ ഒപ്പിടും. വെറും 9 മാസത്തെ ചർച്ചയ്ക്കൊടുവിൽ റെക്കോർഡ് വേഗത്തിലാണ് കഴിഞ്ഞ ഡിസംബറിൽ കരാർ അന്തിമമാക്കിയത്. ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ആണ് ഒപ്പിടുന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത്.ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ നിലവിൽ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമത്തുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, ഓട്ടമൊബീൽ അടക്കം 450 ഇനങ്ങൾക്ക് ഏകദേശം 10% വരെ തീരുവ ഈടാക്കുന്നുണ്ട്.ഇന്ത്യയിലെ കർഷകരുടെയും വ്യവസായങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്നതിനായി ക്ഷീര ഉൽപന്നങ്ങൾ, സവാള, പഞ്ചസാര, സുനന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ, റബർ തുടങ്ങിയവയ്ക്ക് ഇന്ത്യ ഇളവു നൽകിയിട്ടില്ല.
Source link

