test del 5 copy of del 3
കൊടുംചൂടില്‍ ഉരുകി കേരളം, കാസർകോട് ശൈശവ വിവാഹം– പ്രധാനവാർത്തകൾ

ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. യുഎസുമായി രണ്ടാംഘട്ട ചർച്ച നടക്കുമെന്ന് കരുതുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ പ്രസിഡന്റുമായും സംയുക്ത പ്രതിരോധ മേധാവിയുമായും ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയതാണ് മറ്റൊരു പ്രധാനവാർത്ത. തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.കവിത പുതിയ പാർട്ടി രൂപീകരിച്ചും വാർത്താപ്രാധാന്യം നേടി. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി.ശൈശവ വിവാഹം നടത്തിയെന്ന പരാതിയിൽ പെൺകുട്ടിയുടെ പിതാവുൾപ്പെടെ 4 പേർക്കെതിരെ കേസെടുത്ത് പൊലീസ്. തൃക്കരിപ്പൂർ പടന്ന പഞ്ചായത്തിൽ എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിൽ നടന്ന വിവാഹത്തിലാണ് കേസെടുത്തത്. പടന്ന എടച്ചാക്കൈയിലെ പ്രവാസി ഷബീർ ഷെയ്ഖ് (28), ജുമാമസ്ജിദ് സെക്രട്ടറിയും പടന്ന പഞ്ചായത്തംഗവുമായ പി.കെ.താജുദ്ദീൻ (48), കാനത്ത് ചടങ്ങിനു നേതൃത്വം വഹിച്ച റഹ്മത്തുല്ല മദനി (62) എന്നിവർക്കും പെൺകുട്ടിയുടെ 55 വയസ് പ്രായമുള്ള പിതാവിനുമെതിരെയാണ് കേസെടുത്തത്. ഷബീർ ഷെയ്ഖിനു 16 വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്തുവെന്നാണ് പരാതി.കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അധ്യാപകൻ ഡോ.എം.കെ.റാമിന് മുൻകൂർജാമ്യമില്ല. ഡോ.കെ.ടി.സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
Source link


