test del 4 copy of del 3
കാസർകോട്ട് ശൈശവ വിവാഹമെന്ന് പരാതി; പെൺകുട്ടിയുടെ പിതാവുൾപ്പെടെ 4 പേർക്കെതിരെ കേസ്

കാസർകോട്∙ ശൈശവ വിവാഹം നടത്തിയെന്ന പരാതിയിൽ പെൺകുട്ടിയുടെ പിതാവുൾപ്പെടെ 4 പേർക്കെതിരെ കേസെടുത്ത് പൊലീസ്. തൃക്കരിപ്പൂർ പടന്ന പഞ്ചായത്തിൽ എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിൽ നടന്ന വിവാഹത്തിലാണ് കേസെടുത്തത്. പടന്ന എടച്ചാക്കൈയിലെ പ്രവാസി ഷബീർ ഷെയ്ഖ് (28), ജുമാമസ്ജിദ് സെക്രട്ടറിയും പടന്ന പഞ്ചായത്തംഗവുമായ പി.കെ.താജുദ്ദീൻ (48), കാനത്ത് ചടങ്ങിനു നേതൃത്വം വഹിച്ച റഹ്മത്തുല്ല മദനി (62) എന്നിവർക്കും പെൺകുട്ടിയുടെ 55 വയസ് പ്രായമുള്ള പിതാവിനുമെതിരെയാണ് കേസെടുത്തത്. ഷബീർ ഷെയ്ഖിനു 16 വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്തുവെന്നാണ് പരാതി. പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന മഹല്ല് കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ തയാറായില്ല. തുടർന്നാണ് വരൻ താമസിക്കുന്ന മഹല്ലിൽ കാനത്ത് നടത്തിക്കൊടുത്തത്.
Source link


