NATIIONAL
അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം നടത്തും: പ്രഖ്യാപനവുമായി ചാണ്ടി ഉമ്മന്

കോട്ടയം∙ അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് പള്ളി മൈതാനത്ത് സംഘടിപ്പിച്ച ഐപിഎൽ ഫാൻ പാർക്കിലെത്തിയപ്പോഴാണ് എംഎൽഎയുടെ പ്രഖ്യാപനം. ഫാൻ പാർക്ക് സംഘടിപ്പിക്കാൻ സഹായിച്ച ബിസിസിഐയോടും കെസിഎയോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാൻപാർക്കിൽ സജ്ജീകരിച്ച നെറ്റ്സിൽ പന്തുതട്ടിയ എംഎൽഎ, കളി കാണാനെത്തിയവരുമായി കുശലം പങ്കിടുകയും ചെയ്തു.ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലായിരുന്നു ആദ്യപോരാട്ടം. ആദ്യഘട്ടത്തിൽ കാണികൾ കുറഞ്ഞെങ്കിലും പിന്നാലെ ആരാധകർ ഇരച്ചുകയറി. 7നു മഴ വന്നു. ഫാൻപാർക്ക് നിറഞ്ഞതിനാൽ പുറത്തുനിന്ന് കളി കാണുകയായിരുന്നു പലരും. പിന്നാലെ പഞ്ചാബ് കിങ്സും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടയിലും മഴയെത്തി. പലരും താൽക്കാലിക മേൽക്കൂര തേടിയെങ്കിലും മഴ കുറഞ്ഞതോടെ തിരികെയെത്തി.
Source link


