test del 5 copy of del 3

ബയോമാഗ്‌നിഫിക്കേഷൻ: മുൻകരുതലെടുക്കാം; മത്സ്യങ്ങൾ, കല്ലുമ്മക്കായ, കക്ക എന്നിവയിൽ വിഷാംശം എത്താൻ സാധ്യത


കൊച്ചി ∙ മത്സ്യത്തിന്റെ ആഹാര ശൃംഖലയിൽപ്പെട്ട സമുദ്രത്തിലെ സൂക്ഷ്മ ആൽഗകളിൽ ചിലയിനങ്ങൾ ഉൽപാദിപ്പിക്കുന്ന വിഷാംശം മീനിൽ വിഷാംശത്തിനു കാരണമാകുന്നതായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്ട്) പഠനം. വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നു കടൽ വിഭവങ്ങൾ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ രണ്ടു പേർ മരിക്കാനിടയായ സാഹചര്യത്തിലാണു പഠനം നടത്തിയത്.‘ആൽഗൽ ബ്ലൂം’ സംഭവിച്ച ശേഷമാണു സാധാരണ ഇത്തരം മലിനീകരണം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ആൽഗകളുടെ സാന്ദ്രത കുറഞ്ഞിരിക്കുമ്പോഴും ടോക്സിസിറ്റി സംഭവിക്കാം. മാത്രമല്ല, ഒരേ സ്ഥലത്തു നിന്നു പിടിച്ച മീനുകളിൽ പോലും വിഷാംശത്തിന്റെ തോത് വ്യത്യസ്തമാകാം.മുൻകരുതലെടുക്കാം മത്സ്യം എവിടെ നിന്നു വരുന്നു എന്നുറപ്പുള്ള വിൽപനക്കാരിൽ നിന്നു മാത്രം വാങ്ങുക. കടലിൽ ആൽഗകൾ പെരുകുന്ന സമയങ്ങളിൽ മീൻമുട്ട, കരൾ, വലിയ മത്സ്യങ്ങളുടെ തല, വാൽ ഭാഗങ്ങൾ ഒഴിവാക്കുന്നതാണു സുരക്ഷിതം. കടൽ വിഭവങ്ങൾ കഴിച്ച ശേഷം വായയ്ക്കു ചുറ്റും തരിപ്പ്, തലകറക്കം, തളർച്ച, ഛർദി തുടങ്ങി ശാരീരിക ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം.


Source link

Back to top button