test del 5 copy of del 3

ഹൈന്ദവാചാര പ്രകാരം വിവാഹം; വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് വൈദികൻ


കാഞ്ഞിരപ്പള്ളി ∙ പാർവതിയുടെ കൈപിടിച്ച് അനന്തുവിനെ ഏൽപിക്കുമ്പോൾ ഫാ. റോയി മാത്യു വടക്കേൽ സമൂഹത്തിനു കൈമാറിയതു മതസാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വൈദികൻ വധുവിന്റെ അച്ഛന്റെ സ്ഥാനത്തുനിന്നു ചടങ്ങുകൾ നിർവഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡിലെ അംഗം കൂടിയാണു ഫാ. റോയി.ഹൈന്ദവ ആചാരപ്രകാരം പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏൽപിക്കുന്ന പിതാവിന്റെ ചുമതലയാണ് നിറഞ്ഞ മനസ്സോടെ ഫാ. റോയി ഏറ്റെടുത്തത്. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷമായിരുന്നു ഇതെന്ന് അദ്ദേഹം പറയുന്നു.


Source link

Back to top button