LATEST
യു.ഡി.എഫ് അധികാരത്തിലേറും: രമേശ് ചെന്നിത്തല

തൃശൂർ: യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കെന്നും രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യവും നിയന്ത്രണവും തുടക്കം മുതലുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് തുടങ്ങിയവരുടെ മേൽനോട്ടവും നിയന്ത്രണവും ഒപ്പം യു.ഡി.എഫിന്റെ കെട്ടുറപ്പും കൊണ്ടാണ് നല്ല വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നത്. സി.പി.എം പ്രവർത്തകരുടെ ആത്മവിശ്വാസം നിലനിറുത്താൻ കെട്ടിപ്പൊക്കിയ കണക്കാണ് എം.വി.ഗോവിന്ദൻ പറയുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായി പ്രകടമായിരുന്നു.
Source link


