CINEMA
എൻ.ടി.ആർ ചിത്രം ഡ്രാഗൺ, ടൊവിനോയ്ക്ക് പകരം ഷാഹിദ് കപൂർ വില്ലൻ?

ജൂനിയർ എൻ.ടി.ആർ നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗൺ എന്ന ചിത്രത്തിൽ ബോളിവുഡ് താരം ഷാഹിദ് കപൂർ പ്രതിനായകനായേക്കും. ടൊവിനോ തോമസിനെ ആണ് നേരത്തേ ഇൗ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. ഒരു സമയം ഒരു സിനിമയുടെ മാത്രം ഭാഗമാകുന്നതും കമ്മിറ്റ് ചെയ്ത മലയാള സിനിമകളെ ബാധിക്കും എന്ന കാരണത്താലും ആണ് ടൊവിനോയുടെ പിൻമാറ്റം. മലയാള താരം ബിജുമേനോൻ ഡ്രാഗണിൽ അഭിനയിക്കുന്നുണ്ട്. ഡ്രാഗണിലെ കഥാപാത്രത്തിനുവേണ്ടി ജുനിയർ എൻ.ടി.ആർ കഠിനമായ വർക്കൗട്ട് നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചതാണ്.അതേസമയം വാർ 2വിനുശേഷം ബോളിവുഡ് താരങ്ങൾക്കൊപ്പം വീണ്ടും ജൂനിയർ എൻ.ടി.ആർ അഭിനയിക്കാൻ ഒരുങ്ങുകയാണ്. എൻ.ടി.ആറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ വാർ 2വിൽ ഹൃതിക് റോഷന് വില്ലനായാണ് ജൂനിയർ എൻ.ടി.ആർ എത്തിയത്. വാർ 2വിൽ അനിൽകപൂറും അഭിനയിച്ചിരുന്നു. ഡ്രാഗണിലും അനിൽ കപൂർ അഭിനയിക്കുന്നുണ്ട്. രുക്മിണി വസന്ത് ആണ് നായിക. 2024 ൽ ചിത്രീകരണം ആരംഭിച്ച ഡ്രാഗൺ മൈത്രി മൂവിമേക്കേഴ്സ് ആണ് നിർമ്മാണം. കെ.ജി.എഫ് സീരിസ്, സലാർ തുടങ്ങി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീലും ജൂനിയർ എൻ.ടി.ആറും ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്.
Source link


