test del 4 copy of del 3
ചൂടിൽ പൊള്ളി, പാലക്കാട്; കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില 40.1 ഡിഗ്രി സെൽഷ്യസ്

പാലക്കാട് ∙ സോപ്പു തേച്ച് കുളിച്ചിറങ്ങി റൂമിലെത്തി ഫാൻ ഇടാൻ നോക്കുമ്പോഴേക്കും വിയർത്തുകുളിക്കുന്ന അവസ്ഥയാണ് ജില്ലയിൽ. അതിരാവിലെയും രാത്രിയും മാത്രം നേരിയ ആശ്വാസമുണ്ട്. എന്നാലും വീടിനകത്ത് ഫാനും എസിയുമൊന്നുമില്ലാതെ നിൽക്കാനാവാത്ത സാഹചര്യമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നതും പാലക്കാട് ജില്ലയിലാണ്. 40.1 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയ ഉയർന്ന താപനില. രാവിലെ 11 മണിക്കോ, വൈകിട്ട് 3 മണിക്കോ ആണെങ്കിൽ പോലും പുറത്തിറങ്ങിയാൽ പൊള്ളുന്ന രീതിയിലാണ് ചൂട് അനുഭവപ്പെടുന്നത്. ഡാമുകളിലും ജലനിരപ്പ് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്.ചൂട് കൂടി; പാൽ ഉൽപാദനം കുറഞ്ഞു കനത്ത ചൂടിൽ പാൽ ഉൽപാദനം മൂന്നിൽ രണ്ടായി കുറഞ്ഞു. 10 ലീറ്റർ പാൽ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് 6 മുതൽ 7 ലീറ്റർ വരെയാണ്. പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങളും കണ്ടു തുടങ്ങിയതായി കർഷകർ പറയുന്നു. മേയാൻ വിടുന്നതിലും സമയക്രമീകരണം നടത്തിയിരിക്കുകയാണു കർഷകർ. അതിരാവിലെ 6 മണിക്ക് കന്നുകാലികളെ അഴിച്ചുവിട്ട് വെയിൽ കനക്കുന്നതിനു മുൻപ് പിടിച്ചുകെട്ടുകയാണ് ചെയ്യുന്നത്. പലയിടത്തും വെയിലേറ്റു പശുക്കൾ തളർന്നു വീഴുന്ന സ്ഥിതിയുണ്ട്. കഠിനമായ ചൂട് കാരണം പശുക്കളെ തൊഴുത്തിൽപോലും കെട്ടാൻ കഴിയാത്ത സ്ഥിതിയാണ്.കൊല്ലങ്കോട്: സഞ്ചാരികളുടെ വരവു കുറഞ്ഞു കൊല്ലങ്കോട്∙ രാജ്യത്തെ സുന്ദര ഗ്രാമങ്ങളിലൊന്നായി അറിയപ്പെടുന്ന കൊല്ലങ്കോട് സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇടിവ്. നെൽപാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞതോടെ തുറന്ന നിലങ്ങളിൽ ചൂട് വർധിക്കുകയും പ്രദേശത്ത് അസഹനീയമായ താപനില അനുഭവപ്പെടുകയും ചെയ്യുന്നു. അതിരാവിലെയും വൈകിട്ടും മാത്രമാണ് പുറത്തേക്കിറങ്ങാൻ കഴിയുന്നത്. ഉച്ചയോടെ ചൂട് കഠിനമായതിനാൽ സഞ്ചാരികളുടെ വരവ് കുറഞ്ഞു. സീതാർകുണ്ട്, പലകപ്പാണ്ടി, വെള്ളരിമേട് എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങൾ എല്ലാം വരണ്ട നിലയിലാണ്. വെള്ളത്തിന്റെ കുറവ് സഞ്ചാരികളെ നിരാശരാക്കുന്നു. മധ്യവേനലവധിയോടെ മറ്റു ജില്ലകളിൽ നിന്ന് കുടുംബസമേതം എത്തുന്ന സന്ദർശകർക്കും ചൂട് വലിയ വെല്ലുവിളിയാകുന്നുണ്ട്. കടുവാ സങ്കേതമായ പറമ്പിക്കുളം ടൈഗർ റിസർവ് മേഖലയിലും ഉയർന്ന താപനില സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിക്കുന്നു.
Source link


