test del 5 copy of del 3
ഡോ. റാം കോളജിലെ റാഗിങ് വിരുദ്ധസെൽ തലവൻ; നിഗൂഢത നിറഞ്ഞ ഔദ്യോഗിക ജീവിതം

അഞ്ചരക്കണ്ടി ∙ കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജിലെ റാഗിങ് വിരുദ്ധ സെല്ലിന്റെ മേധാവി, ഒന്നാം വർഷ വിദ്യാർഥി ആർ.എൽ.നിതിൻ രാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന ഡോ. എം.കെ.റാം! സ്റ്റാഫ് റാഗിങ്ങിന് നേതൃത്വം നൽകുന്ന ആളാണ് റാം എന്നാണ് വിദ്യാർഥികൾ പറയുന്നത്. ആൺകുട്ടിയെ പെൺകുട്ടിയെക്കൊണ്ടും തിരിച്ചും തല്ലിക്കുക, ചെരുപ്പുകൊണ്ട് അടിപ്പിക്കുക എന്നതെല്ലാം ക്രൂരവിനോദമാണ്. കെട്ടിടത്തിൽ നിന്നു ചാടിയ നിതിനെ അത്യാഹിതവിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ചപ്പോൾ ജീവന്റെ തുടിപ്പുണ്ടെന്നു കണ്ടു. ഇതറിഞ്ഞയുടൻ, ‘അവൻ വിഡ്ഢിയാണെന്നും ചാകാൻ ചാടിയതല്ലെന്നും ചാകണമെങ്കിൽ ഡെന്റൽ കോളജിന്റെ മുകളിൽനിന്നു ചാടിയാൽപ്പോരേ’ എന്നും ഡോ. റാം അവിടെ കൂടിനിന്ന കുട്ടികളോടു പറഞ്ഞതായി വിദ്യാർഥികൾ ആരോപിക്കുന്നു.
Source link


