test del 4 copy of del 3

വെടിവയ്പ്പിനിടെ ജീവനുവേണ്ടി പാഞ്ഞ് ട്രംപ്; മദ്യക്കുപ്പികൾ മോഷ്ടിച്ച് മാധ്യമപ്രവർത്തകർ– വിഡിയോ


വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിനിടെ വെടിവയ്പ്പുണ്ടായത് വലിയ ചർച്ചയാണ്. ഇതിനിടെ മറ്റൊരു സംഭവവും ശ്രദ്ധനേടുകയാണ്. വെടിവയ്പ്പിനിടെ പരിഭ്രാന്തരായി ആളുകൾ പായുന്നതിനിടെ ചിലർ വിലകൂടിയ മദ്യക്കുപ്പികൾ അടിച്ചു മാറ്റുന്ന വിഡിയോയാണ് വൈറലായത്. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിൽ ട്രംപ് പങ്കെടുക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. ട്രംപിനെ വേദിയിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കോൾ തോമസ് അലൻ ആണ് (31) ആക്രമണം നടത്തിയത്. അക്രമിയെ സുരക്ഷാ ജീവനക്കാർ കീഴടക്കി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റു.


Source link

Back to top button