test del 3
വിഷു ദിനത്തിൽ സ്വർണത്തിന് കുതിപ്പ്! ഒറ്റയടിക്ക് കൂടിയത് 1,040 രൂപ, ട്രംപും ഇറാനും മനസുവെച്ചാൽ ഇനിയും കൂടും

വിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 130 രൂപ വർധിച്ച് 14,240 രൂപയിലെത്തി. പവൻ വില 1,040 രൂപ വർധിച്ച് 1,13,920 രൂപയുമായി. യുഎസ് ഇറാൻ സമാധാന ചർച്ചകൾ ഉടൻ നടക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ വില കുതിച്ചതോടെയാണ് കേരളത്തിലും മാറ്റം.രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,870 ഡോളർ വരെയെത്തി. നിലവിൽ ഒരൽപം കുറഞ്ഞ് 4,825 ഡോളർ എന്ന നിലയിലാണ്. വെള്ളി വില 6 ശതമാനത്തോളം കുതിച്ച് ഔൺസിന് 80 ഡോളറിലെത്തി. സമാധാന ശ്രമങ്ങൾ വിജയിച്ചാൽ സ്വർണവില ഇനിയും വർധിക്കും. ലൈറ്റ് വെയിറ്റ് സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണാഭരണത്തിൻറെ വില ഗ്രാമിന് 11,765 രൂപയിലെത്തി. ചില ജ്വല്ലറികളിൽ 11,700 രൂപയിലും വിൽപന നടക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 15 രൂപ വർധിച്ച് 270 രൂപയിലുമെത്തി.
Source link


