test del 3

വി.ഡി. സതീശൻ‌ ഇന്ന് ‘വനവാസത്തിലേക്ക്’ ! സോറി, നിങ്ങൾ ഉദ്ദേശിച്ചതല്ല; ‘താമസം കുടിലുകളിൽ‌, ഭക്ഷണം ഇങ്ങനെ’


കോട്ടയം ∙ ‘തിളക്കമാർന്ന വിജയം യുഡിഎഫിനു ലഭിച്ചില്ലെങ്കിൽ അവസാന പത്രസമ്മേളനവും നടത്തി ഞാൻ വനവാസത്തിനു പോകും’. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ പ്രതിപക്ഷ നേതാവ്  വി.‍ഡി. സതീശൻ ഇങ്ങനെ പറഞ്ഞിരുന്നു. അത് ചർച്ചയാകുകയും ചെയ്തു. എന്നാൽ ഇന്ന് സതീശൻ ‘വനവാസത്തിൽ’ പോകുന്നുണ്ട്. പക്ഷേ വനത്തിലേക്കല്ല, വനവാസത്തിനുമല്ല. വാഗമണ്ണിൽ സതീശൻ ഉദ്ഘാടനം ചെയ്യുന്ന റിസോർട്ടിന്റെ പേരാണ് ‘വനവാസം’. ഇന്ന് രാവിലെ പത്ത് മണിയ്ക്ക് റിസോർട്ട് ഉദ്ഘാടനത്തിനായി സതീശൻ വാഗമണ്ണിലെ വനവാസത്തിലെത്തും. മുൻ വനം മന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരിയുടെ മകൻ അശ്വിന്റേതാണ് ‘വനവാസം’ റിസോർട്ട്. ഉദ്ഘാടത്തിനു ശേഷം ട്രക്കിങ് നടത്താനും പ്രതിപക്ഷ നേതാവിന് പദ്ധതിയുണ്ടെന്നാണ് വിവരം. ‘വനത്തിലാണ്, വനവാസത്തിലല്ല’ എന്ന പേരിൽ പ്രതിപക്ഷ നേതാവിന്റെ അനൗദ്യോഗിക പേജിൽ നിന്നും അടുത്തിടെ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ പരുന്തുംപാറ യാത്രയുടെ വിഡിയോ വലിയതോതിൽ ചർച്ചയായിരുന്നു. ഭാര്യ ലക്ഷ്മിപ്രിയ, മകൾ ഉണ്ണിമായ, ബാല്യകാല സുഹൃത്ത് രഞ്ജിത്ത് തമ്പി, അദ്ദേഹത്തിന്റെ ഭാര്യ സുമ ജോർജ് എന്നിവർക്കൊപ്പമാണ് സതീശൻ പരുന്തുംപാറയിലേക്ക് യാത്ര നടത്തിയത്. കോളജിൽ പഠിക്കുമ്പോൾ 1984ൽ പറമ്പിക്കുളത്തിലേക്കായിരുന്നു ആദ്യയാത്രയെന്ന് സതീശനുമായി കഴിഞ്ഞ നാലു പതിറ്റാണ്ടായി വനം കയറുന്ന രഞ്ജിത്ത് പറഞ്ഞു. ‘‘ഒരേസമയം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായിരുന്നു ഞങ്ങൾ.‘ഞങ്ങൾ പോകാത്ത വനമില്ല, സതീശനിഷ്ടം വന്യമൃഗങ്ങളെ കാണുന്നത്’ 


Source link

Back to top button