test del 4 copy of del 3
‘ഇറാന്റെ ആണവ അവശിഷ്ടങ്ങൾ അമേരിക്ക പിടിച്ചെടുക്കും’: ട്രംപ്

വാഷിങ്ടൺ: ഇറാന്റെ കൈവശമുള്ള യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ നടത്തിയ സൈനികനീക്കങ്ങളുടെ ഫലമായി രൂപപ്പെട്ട ഈ ആണവ അവശിഷ്ടങ്ങൾ കൈമാറുന്നതിനായി യാതൊരുവിധ പണമിടപാടും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തെയാണ് ട്രംപ് ‘ആണവ അവശിഷ്ടങ്ങൾ’ (ന്യൂക്ലിയർ ഡസ്റ്റ്) എന്ന് വിശേഷിപ്പിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ വിവരം പങ്കുവെച്ചത്.
Source link


