test del 5 copy of del 3
വാൽപാറ അപകടം; ‘എന്നും ചിരിച്ചു മാത്രം കാണുന്ന മുഖങ്ങൾ’, പ്രിയപ്പെട്ടവർക്ക് വിടപറയാനൊരുങ്ങി നാട്

പാങ്ങ് ∙ കളിചിരികൾ വിട്ടൊഴിയാത്ത സ്കൂൾ മുറ്റവും പാങ്ങ് പള്ളിപ്പറമ്പ് അങ്ങാടിയും ഇന്നലെ സങ്കടക്കടലായി നിറഞ്ഞൊഴുകി. രാത്രി ഏറെ വൈകിയിട്ടും ആരും ഉറങ്ങിയില്ല. എല്ലാ വഴികളും ഇന്നലെ പാങ്ങ് ചേണ്ടിയിലേക്കായിരുന്നു. അപകട വാർത്ത കേട്ടതുമുതൽ വിവിധയിടങ്ങളിൽ നിന്നെത്തിയ ആളുകളും വാഹനങ്ങളും കാരണം പള്ളിപ്പറമ്പ് അങ്ങാടിയും പരിസരവും നിറഞ്ഞു.വിവരമറിയാതെ ആശങ്കയിലായവരെയും മരണവാർത്തയറിഞ്ഞ് എത്തിയവരെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും സങ്കടത്തിലായി. ഇതിനിടെ പലരും അപകട സ്ഥലത്തേക്കു തിരിച്ചു. മരണപ്പെട്ടവരുടെ പൊതുദർശനത്തിനും ചടങ്ങുകൾക്കും സൗകര്യങ്ങളൊരുക്കുക കൂടി വേണമെന്നതിനാൽ നാട് ഉറങ്ങാതെ ഓടിനടന്നു.
Source link


