test del 3

വാൽപ്പാറയിലെ വാഹനാപകടം: ‘ഉമ്മ അപ്പുറത്തുണ്ട്, ഡോക്ടർ നോക്കുകയാണ് ‘; ഉമ്മ മരിച്ചതറിയാതെ പത്തുവയസ്സുകാരി


പൊള്ളാച്ചി ∙ ‘ഉമ്മ അപ്പുറത്തുണ്ട്. ഡോക്ടർ നോക്കിക്കൊണ്ടിരിക്കുന്നു. ഡോക്ടർ നോക്കിക്കഴി‍ഞ്ഞാൽ ഉമ്മ എന്റടുത്തേക്കു വരും’– പത്തുവയസ്സുകാരി മസ്നീൻ പൊള്ളാച്ചിയിലെ ആശുപത്രിക്കിടക്കയിൽ കിടന്ന് ഇതു പറയുമ്പോൾ കേട്ടു നിന്നവരുടെ കണ്ണുനിറഞ്ഞു.വളവു തിരിയുമ്പോൾ ഡ്രൈവർ ഏയ് എന്നുറക്കെ പറയുന്നതും നിലവിളിയും കേട്ടു, തുടർന്നു പറക്കുന്നതുപോലെയാണു തോന്നിയതെന്നു മസ്നീൻ പറയുന്നു. പിന്നീട് ബോധം നഷ്ടപ്പെട്ട മസ്നീൻ ഉണരുമ്പോൾ പൊള്ളാച്ചി ആശുപത്രിയിൽ ഡോക്ടർമാർക്കു നടുവിലായിരുന്നു.


Source link

Back to top button