test del 4 copy of del 3

ലഹരി മരുന്നടിച്ച് കിളി പോയി വടിവാൾ വീശുന്ന അക്രമിക്ക് മുൻപിൽ വെറും ലാത്തിയുമായി പൊലീസ്


ചങ്ങനാശേരി ∙ ലഹരിമരുന്ന് ഉപയോഗിച്ചിട്ട് വടിവാളും വീശി വരുന്ന അക്രമിയുടെ മുന്നിൽ ലാത്തി കൊണ്ട് മാത്രം എന്തുചെയ്യാൻ? ചങ്ങനാശേരിയിലെ ഗുണ്ടാവാഴ്ചയെപ്പറ്റി യുള്ള പരമ്പര വായിച്ച് ‘മനോരമ’യിലേക്ക് വിളിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ.നടപ്പാകാത്ത ആവശ്യങ്ങൾ ∙ പൊലീസുകാർക്കു സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് പൊലീസ് അസോസിയേഷൻ പല തവണ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ പൊലീസിന്റെ യൂണിഫോം മാതൃകയിലുള്ള സംവിധാനങ്ങൾ വേണമെന്നും ആവശ്യമുയർന്നിരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങളിൽ തട്ടി അതൊന്നും നടപ്പായില്ല.കാക്കിയിട്ടവർ സ്കെച്ചിലാണ് ലഹരിമരുന്ന് കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സ്ക്വാഡിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ ഗുണ്ടാസംഘങ്ങൾ തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചാണ് ചങ്ങനാശേരി നഗരത്തിലൂടെ മകളെ സ്കൂളിലയ്ക്കാൻ പോകുന്നത്. ക്രിമിനൽ, ലഹരിസംഘങ്ങളുടെ ഭീഷണി പരസ്യമായും രഹസ്യമായും ഉദ്യോഗസ്ഥരെ തേടിയെത്തുന്നു. സ്കെച്ച് ചെയ്യുന്ന പൊലീസുകാരുടെ ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും ഗുണ്ടാ സംഘങ്ങൾ ഷെയർ ചെയ്യുന്നു.


Source link

Back to top button