test del 4 copy of del 3
വിഷു അവധി: തിരക്കിൽ വീർപ്പുമുട്ടി കൊച്ചി; ഇടപ്പള്ളി മുതൽ ആലുവ വരെ വാഹനങ്ങളുടെ നീണ്ടനിര

കൊച്ചി∙ വിഷു ആഘോഷിക്കാൻ നഗരം വിടുന്നവരുടെയും അവസാനവട്ട ഷോപ്പിങ്ങിനായി നഗരത്തില്‍ ഇറങ്ങിയവരുടെയും തിരക്കിൽ വീർപ്പുമുട്ടി കൊച്ചി. നഗരത്തിലും പ്രധാന ഹൈവേകളിലും വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലും ബ്രോഡ്‌വേ, എംജി റോഡ്, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇടപ്പള്ളിയിലെ മാൾ പരിസരത്തും മറ്റ് പ്രധാന മാളുകൾക്കു മുന്നിലും വാഹനങ്ങളുടെ നീണ്ട നിരയുണ്ട്.വിഷു പ്രമാണിച്ച് വടക്കൻ കേരളത്തിലേക്ക് പോകുന്ന വാഹനങ്ങളുടെ വലിയ നിര ഇടപ്പള്ളി മുതൽ ആലുവവരെ അനുഭവപ്പെടുന്നുണ്ട്. അതോെടാപ്പം, സഹോദരൻ അയ്യപ്പൻ റോഡ് മുതൽ വൈറ്റില ഹബ്ബ് പരിസരം വരെയും തൃപ്പൂണിത്തുറയിലേക്കുള്ള റോഡിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അവസാനവട്ട ഷോപ്പിങ്ങിനായി ആളുകൾ ഇറങ്ങിയതു മൂലം പേട്ട-സ്റ്റാച്യൂ ജംങ്ഷൻ ഭാഗത്തും ഗതാഗതക്കുരുക്കുണ്ട്.
Source link


