test del 4 copy of del 3
ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

ലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി തുറന്നുപറഞ്ഞതായി പരാതിയിൽ പറയുന്നു.തന്റെ സ്വർണാഭരണങ്ങളും ഭർത്താവിന്റെ അമ്മയുടെ ആഭരണങ്ങളുമായാണ് യുവതി കടന്നുകളഞ്ഞത്. തുടക്കത്തിൽ പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ഭർത്താവിന്റെ കുടുംബം കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ജഗദീഷ്പുര പൊലീസ് യുവതിക്കും പിതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു.
Source link


