test del 4 copy of del 3
മൂന്നാർ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം: അപകടം സോളർ ബാറ്ററി പൊട്ടിത്തെറിച്ച്; ഒരു കോടിയുടെ നഷ്ടം

മൂന്നാർ ∙ പഞ്ചായത്തിന്റെ മാലിന്യപ്ലാന്റിൽ മാലിന്യക്കൂനയ്ക്കു തീപിടിച്ച് ഒരു കോടിയിലധികം രൂപയുടെ നഷ്ടം. വന്യമൃഗശല്യം തടയാൻ നാലുമാസം മുൻപു സ്ഥാപിച്ച സോളർവേലിയുടെ ബാറ്ററി പൊട്ടിത്തെറിച്ചു തീപിടിച്ചെന്നാണു നിഗമനം. ബുധനാഴ്ച വൈകിട്ട് 5.30ന് ആണു പ്ലാന്റിനു മുൻപിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കൂനയ്ക്കു തീപിടിച്ചത്. പ്ലാന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്കു തീ എത്തിയതാണു നാശനഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത്. പ്രധാന കെട്ടിടത്തിന്റെ പകുതി ഭാഗവും പ്ലാസ്റ്റിക് വേർതിരിച്ചു കട്ടകളാക്കുന്ന ബെയ്ൽ പ്രസ് മെഷീൻ, കൺവെയർ ബെൽറ്റ് ഉൾപ്പെടെയുള്ളവയും കത്തിനശിച്ചു. മൂന്നാർ, അടിമാലി, രാജാക്കാട് എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനകൾ ചേർന്ന് എട്ടു മണിക്കൂറെടുത്താണു തീ നിയന്ത്രണവിധേയമാക്കിയത്. ഒരു കാവൽക്കാരൻ മാത്രമാണു സംഭവസമയം പ്ലാന്റിലുണ്ടായിരുന്നത്. ഇയാൾ ഓടി രക്ഷപ്പെട്ടു. തീയണഞ്ഞെങ്കിലും പ്ലാന്റിനുള്ളിൽനിന്നു പുക ഉയരുന്നുണ്ട്. അഗ്നിരക്ഷാസേന പ്രദേശത്തു തുടരുകയാണ്.ഓഡിറ്റ് വകുപ്പിന്റെ 2024–2025 റിപ്പോർട്ടിൽ പഞ്ചായത്തിലെ ലെഗസി വേസ്റ്റ് (ഡംപിങ് യാർഡിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ മാലിന്യങ്ങൾ), കിലോഗ്രാമിന് 4.50 രൂപ നിരക്കിൽ നൽകുന്നതിനു സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കി. ഒരു വർഷം കൊണ്ട് 23,535 കിലോഗ്രാം മാലിന്യം കൊണ്ടുപോയതിന് 1,24,970 രൂപ നൽകി. കിലോഗ്രാമിന് 4.50 രൂപ നിരക്ക് നിശ്ചയിച്ചിരിക്കെ, ജിഎസ്ടി ഉൾപ്പെടെ കിലോഗ്രാമിന് 5.35 നിരക്കിലാണ് തുക നൽകിയെന്ന ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കരാർ പ്രകാരം കിലോഗ്രാമിന് 0.50 രൂപ തിരികെ പഞ്ചായത്തിന് ലഭ്യമാക്കണമെന്നിരിക്കെ കമ്പനി നൽകിയിട്ടില്ല. ഇതിൽ ഇതുവരെയും നടപടിയും സ്വീകരിച്ചിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാൻ എടുത്തത് 8 മണിക്കൂർ മൂന്നാർ ∙ നല്ലതണ്ണി മാലിന്യ പ്ലാന്റിലുണ്ടായ തീയണച്ചത് അഗ്നിരക്ഷാസേനയിലെ മൂന്നു യൂണിറ്റുകളിൽ നിന്നുള്ള 15 അംഗ സംഘം 8 മണിക്കൂർ കൊണ്ട്. അടിമാലി, രാജാക്കാട്, മൂന്നാർ എന്നീ യൂണിറ്റുകളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ (വാട്ടർ ടെണ്ടറുകൾ) ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളം തീരുന്ന മുറയ്ക്ക് നല്ലതണ്ണിയിലെ യൂണിറ്റ് ആസ്ഥാനത്തെത്തി ടെണ്ടറുകളിൽ വെള്ളം നിറച്ചെത്തിയാണ് തീ കെടുത്തിയത്. മൂന്നാർ സ്റ്റേഷൻ ഓഫിസർ എ.നസ്റുദീന്റെ നേതൃത്വത്തിലുള്ള മനോജ്, ജിതിൻ രാജ്, അനീഷ്, ഷുഹൈബ്, രാകേഷ്, സാജൻ, അനീഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Source link


