test del 4 copy of del 3
യുഎസ് പടക്കപ്പലുകളിൽ ‘റേഷൻ മോഡ്’; ഭക്ഷണം പരിമിതം, മനോവീര്യം തകരുന്നെന്നും സൈനികർ

വാഷിങ്ടൻ∙ ഇറാനെ വളഞ്ഞിരിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ ‘കാര്യമായി’ ഒന്നുമില്ലെന്ന് റിപ്പോർട്ട്. യുഎസ്എസ് ട്രിപ്പൊളിയിൽ ജോലി ചെയ്യുന്ന മകൾ അയച്ച ഫോട്ടോ ഒരു കുടുംബം യുഎസ്എ ടുഡെ എന്ന യുഎസ് മാധ്യമത്തിലൂടെ പുറത്തുവിട്ടു. ടോർട്ടിലയും മീറ്റും മാത്രമുള്ള പ്ലേറ്റിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പ്ലേറ്റിലെ ബാക്കിയുള്ള അറകൾ ശൂന്യമാണെന്നും ചിത്രത്തിൽനിന്നു മനസ്സിലാക്കാം. ഇറാനെതിരെ യുദ്ധത്തിൽ പങ്കെടുക്കാനാണ് യുഎസ്എസ് ട്രിപ്പൊളിയും ഏബ്രഹാം ലിങ്കണും അടക്കമുള്ള യുദ്ധക്കപ്പലുകൾ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. നാവികരും മറീനുകളുമായി 3,500ൽ പരം ആളുകൾ ഈ യുദ്ധക്കപ്പലുകളിൽ ഉണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറയുന്നു. ഇറാന്റെ തുറമുഖങ്ങളിൽനിന്നു വരുന്ന കപ്പലുകളെ ഉപരോധിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
Source link


