test del 3

വിജയ് വെല്ലുവിളിക്കെതിരെ സ്റ്റാലിന്റെ ‘മാസ്റ്റർ സ്‌ട്രോക്ക്’: തമിഴ്നാട്ടിൽ സിനിമാ സ്റ്റൈൽ ട്വിസ്റ്റ്


തലയ്ക്കു മുകളിലടിച്ച കാറ്റാണ് ആദ്യം വന്നത്; താഴ്ന്നുപറന്ന ഡ്രോണുകളിൽനിന്നുള്ള ആ കാറ്റിൽ നായകന്റെ വരവറിഞ്ഞ് ജനം വിളിച്ചു – വാഴ്ക, വാഴ്ക, വരിക, വരിക ഇളംതലൈവർ! ചീറിപ്പാഞ്ഞെത്തിയ കാറുകളിൽ ഡ്രൈവറൊഴികെ എല്ലാവരും ജനൽപടിയിലാണിരുന്നത്; കയ്യും തലയും പുറത്തിട്ട് അലറിവിളിച്ച്. വരിവരിയായി പാഞ്ഞ വെളുത്ത കാറുകളും ആർപ്പുവിളികളും തട്ടുപൊളിപ്പൻ ഗാനവും – തക്കലക്കവല തനി തമിഴ് പടത്തിന്റെ ആരവത്തിൽ മുങ്ങിനിൽക്കെ, ജനം കാത്തിരുന്ന ഇളംതലൈവർ എത്തി. തുറന്ന വാഹനത്തിന്റെ മുന്നിൽ സ്ഥാപിച്ച ഉദയസൂര്യൻ ചിഹ്നത്തിനൊപ്പം തലയെടുപ്പോടെ തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നിന്നു.പ്രസംഗത്തിൽ പക്ഷേ, ഉദയനിധി പ്രധാനമായും ഉന്നമിട്ടത് അണ്ണാഡിഎംകെ – എൻഡിഎ സഖ്യത്തെയാണ്. എടപ്പാടി പളനിസാമിക്കു കണക്കിനു പരിഹാസം; പ്രധാനമന്ത്രി മോദിക്കുനേരെ ഉശിരൻ തമിഴ് വാക്കുകൾകൊണ്ടുള്ള വെല്ലുവിളി. ശശികലയുടെ കാലിൽ വീണ് നമസ്കരിക്കുന്ന എടപ്പാടിയുടെ ചിത്രം ഉദയനിധി ഉയർത്തിക്കാട്ടിയപ്പോഴേ ജനത്തിനു ചിരിപൊട്ടി. ‘ജയലളിതയുണ്ടായിരുന്നപ്പോൾ അവരുടെ കാലിൽ വീണു. പിന്നീട് ശശികലയുടെ കാലിൽ, തുടർന്ന് ടി.ടി.വി.ദിനകരന്റെ കാലിൽ, ഇപ്പോൾ ഡൽഹിയുടെ കാലിൽ വീഴുന്നു’ – തമിഴ്നാടിന്റെ ആത്മാഭിമാനം അടിയറവച്ച നേതാവായി ചിത്രീകരിച്ച് എടപ്പാടിക്കെതിരെ തമിഴ്‌രോഷം ആളിക്കത്തിച്ചുള്ള പ്രസംഗം. മോദിയിലേക്കു കടന്നതോടെ ഉദയനിധി കത്തിക്കയറി – ‘ഇത്രയും നാൾ തമിഴ്നാട് ഡൽഹിയുടെ ഒൗട്ട് ഓഫ് കൺട്രോളിലായിരുന്നു. ഇനിയും അങ്ങനെത്തന്നെ തുടരും. നമ്മൾ ആരുടെയും അടിമയല്ല. ഇപ്പോൾ തിരഞ്ഞെടുപ്പായതുകൊണ്ടാണ് മോദി ഇവിടേക്കു വരുന്നത്. തമിഴ്നാടിന് എന്തു നൽകിയെന്ന് മോദിയോടു നിങ്ങൾ ചോദിക്കില്ലേ’. ഉറപ്പായും ചോദിച്ചിരിക്കുമെന്ന് ഒരേസ്വരത്തിൽ ജനത്തിന്റെ മറുപടി.


Source link

Back to top button