CINEMA
പ്രേമലു 2 ഉപേക്ഷിച്ചെന്ന് സ്ഥിരീകരണം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമലു 2 പൂർണമായും ഉപേക്ഷിച്ചെന്ന് സൂചന നൽകി ചിത്രത്തിന്റെ സഹനിർമ്മാതാവും നടനുമായ ദിലീഷ് പോത്തൻ. പ്രേമലു 2 വിന്റെ പകരമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറിവന്നിരിക്കുന്നതെന്ന് ദിലീഷ് പോത്തൻ വ്യക്തമാക്കി. പ്രേമലു 2 ഉപേക്ഷിച്ചെന്ന് ഫെബ്രുവരി 7ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തിരക്കഥയുമായി ബന്ധപ്പെട്ട് ചില അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം ഉപേക്ഷിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. 2024 ഏപ്രിൽ 18ന് പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിൽ ആണ് സംവിധായകൻ ഗിരീഷ് എ.ഡി പ്രേമലു 2 ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നത്.മലയാളത്തിന് പുറമേ തമിഴ്- തെലുങ്ക് ഭാഷകളിലും ഡബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു.2024 ഫെബ്രുവരി 9ന് തിയേറ്ററുകളിൽ എത്തിയ പ്രേമലു കളക്ഷൻ റെക്കോർഡുകൾ തിരുത്തി. 12.50 കോടി മുടക്കിയ സിനിമയുടെ ആഗോള കളക്ഷൻ 135 കോടിയായിരുന്നു.
Source link


