NATIIONAL
തട്ടിമുട്ടി പന്തിന്റെ കളി, തകർത്തടിക്കുന്ന സഞ്ജുവിനെ എത്ര നാൾ മാറ്റിനിർത്തും? ഏകദിന ടീമിലേക്ക് സാധ്യതയേറുന്നു, മുന്നിലുണ്ട് ലോകകപ്പ്

മുംബൈ∙ ട്വന്റി20 ലോകകപ്പില്‍ നിര്‍ണായക പ്രകടനം നടത്തി ഇന്ത്യയ്ക്കു കിരീടം നേടിക്കൊടുത്തതിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ അടുത്ത വർഷത്തെ ഏകദിന ലോകകപ്പിലും കളിപ്പിക്കണമെന്ന ആവശ്യം ശക്തം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി രണ്ടു സെഞ്ചറികൾ നേടിയ സഞ്ജു മികച്ച ഫോമിലാണ്. അതേസമയം ഇന്ത്യയുടെ ഏകദിന ഫോര്‍മാറ്റിലെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഫോം കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇതോടെയാണ് ഏകദിനത്തിൽ ഋഷഭിനു പകരം സഞ്ജു വരുമോയെന്ന ചോദ്യം സജീവമാകുന്നത്.ഏകദിന ഫോർമാറ്റിൽ ഇന്ത്യയ്ക്കായി 16 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു, ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളുമുൾപ്പടെ 510 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ കളിച്ചിട്ടുള്ള രണ്ട് ഇന്നിങ്സുകളിൽ 120 റൺസ് സഞ്ജു അടിച്ചിട്ടുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുള്ള പന്തിന് 101 റൺസാണു നേടാനായത്. സഞ്ജുവിന് ഏകദിന ഫോർമാറ്റിലും ആവശ്യത്തിന് അവസരങ്ങൾ ഒരുക്കണമെന്നും ഈ പ്രകടനങ്ങൾ എത്ര നാൾ കണ്ടില്ലെന്നു നടിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നുകഴിഞ്ഞു.
Source link


