test del 5 copy of del 3
ജസ്റ്റിസ് കുര്യൻ ജോസഫ് വൈഎംസിഎ ദേശീയ അധ്യക്ഷൻ

കൊച്ചി ∙ വൈഎംസിഎ ദേശീയ പ്രസിഡന്റായി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം വൈഎംസിഎയിൽ ചേർന്ന ത്രിവത്സര കൗൺസിലിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ജസ്റ്റിസ് കുര്യൻ ജോസഫിനെ തിരഞ്ഞെടുത്തത്. നിലവിലെ ദേശീയ പ്രസിഡന്റ് വിൻസെന്റ് ജോർജിനെ ജസ്റ്റിസ് കുര്യൻ ജോസഫ് പരാജയപ്പെടുത്തി. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിൽ ജസ്റ്റിസ്, വൈഎംസിഎ ചെന്നൈ ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ചെയർമാൻ അടക്കമുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഒക്കൽ വൈഎംസിഎ അംഗമാണ്.
Source link


