CINEMA
‘ടോക്സിക് ഒരുക്കിയിരിക്കുന്നത് സ്ത്രീയുടെ കാഴ്ചപ്പാടിൽ; ഗീതുമോഹൻദാസിൽ നിന്നും പലതും പഠിക്കാനായി’-യഷ്

കെജിഎഫിന് ശേഷം യഷ് നായകനാകുന്ന പാൻ-ഇന്ത്യൻ ചിത്രം ടോക്സിക്കിനായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളനടിയും സംവിധായകയുമായ ഗീതു മോഹൻദാസാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവന്നതിനുപിന്നാലെ വലിയ വിവാദങ്ങളാണ് ഗീതുമോഹൻ ദാസിനെതിരെ ഉയർന്നത്. ഡബ്ല്യുസിസിയിൽ ഉൾപ്പടെ അംഗമായ ഗീതുമോഹൻദാസിന്റെ ചിത്രത്തിൽ സ്ത്രീയെ ലൈംഗികത പ്രദർശിപ്പിക്കുന്നതിനായി ഉപയോഗിച്ചെന്ന തരത്തിലാണ് വിമർശനങ്ങളുയർന്നത്. ഇപ്പോഴിതാ, ഗീതുമോഹൻദാസിനൊപ്പം പ്രവർത്തിച്ചതിനെപ്പറ്റിപ്പറയുകയാണ് നായകൻ യഷ്.സ്ത്രീയുടെ കാഴ്ചപ്പാടിലാണ് സംവിധായക ടോക്സിക് പോലൊരു ഗ്യാങ്സ്റ്റർ പടം ഒരുക്കിയതെന്ന് യഷ് അഭിപ്രായപ്പെട്ടു. അമേരിക്കൻ സോഷ്യൽമീഡിയ താരമായ സബീൻ ഫഹീമിനോടാണ് യഷ് മനസുതുറന്നത്.’സാധാരണയായി ആക്ഷൻ സീനുകൾ പുരുഷ സംവിധായകൻ മാത്രമാണ് ചെയ്യാറുള്ളത്. ഇന്ത്യൻ സിനിമകളുടെ ചരിത്രം നോക്കിയാൽ അത് മനസിലാകും. വലിയ മുതൽമുടക്കിലുള്ള ഒരു ആക്ഷൻ സിനിമ, അതും ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലുള്ള ഗ്യാങ്സ്റ്റർ സിനിമയെന്നത് പുതിയതാണ്. അവരുടെ ചിന്തകൾ വ്യക്തമാണ്. ചെയ്യുന്ന കാര്യങ്ങളിൽ അടിയുറച്ച വിശ്വാസമുണ്ട്. അവർ മികച്ചൊരു എഴുത്തുകാരി കൂടിയാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ചില വികാരങ്ങൾ, പ്രണയം, ആസക്തി തുടങ്ങിയവ എത്ര വ്യത്യസ്തമായാണ് ഒരു സ്ത്രീ പ്രകടിപ്പിക്കുന്നതെന്നും അവതരിപ്പിക്കുന്നതുമെന്നും ഈ യാത്രയിൽ ഞാൻ തിരിച്ചറിഞ്ഞിരുന്നു’-യഷ് പറഞ്ഞു.
Source link


