CINEMA
ജി.വി.പ്രകാശ്- മാളവിക മനോജ് ചിത്രം ജൂണിൽ ആരംഭിക്കും

ജി.വി. പ്രകാശ് കുമാർ, മലയാളി താരം മാളവിക മനോജ് എന്നിവർ നായകനും നായികയുമായി ഹരിഹരൻ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണിൽ ആരംഭിക്കും. ജോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ഹരിഹരൻ റാം.ലാർക്ക് സ്റ്റുഡിയോയും പാരലൽ യൂണിവേഴ്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം. കരുഡൻ, മാമൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ലാർക്ക് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിർമ്മാണ സംരംഭമാണിത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുന്നു. വ്യത്യസ്തമായ കഥ പറച്ചിൽ ശൈലിയിലൂടെയാണ് കയ്യടി നേടുന്ന സംവിധായകനാണ് ഹരിഹരൻ റാം. അത്കൊണ്ട് തന്നെ ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നതിനൊപ്പം, ചിത്രത്തിന് സംഗീതമൊരുക്കാനും ജി .വി. പ്രകാശ് കുമാർ തയ്യാറായി. തികച്ചും വ്യത്യസ്തമായ രീതിയിൽ ജി.വി. പ്രകാശ് കുമാറിനെ അവതരിപ്പിക്കാനാണ് ശ്രമം. അതിനാൽ വലിയ രീതിയിൽ തയ്യാറെടുപ്പുകളിലൂടെയാണ് ജി. വി. പ്രകാശ് കുമാർ നടത്തുന്നുണ്ട്. ജോയിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ചതാണ് മാളവിക മനോജ് . തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവഹിക്കുക. തമിഴിലെ പ്രമുഖ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ട്. മറ്റു അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പി.ആർ.ഒ- ശബരി
Source link


