test del 5 copy of del 3

‘പാർട്ടിയിൽനിന്ന് മാറിയതോടെ വലിയൊരു ഭാരം ഒഴിഞ്ഞു; അവരുടെ ഭാഷയിൽ മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ല’


ആലപ്പുഴ ∙ മന്ത്രി സജി ചെറിയാനും എച്ച്. സലാം എംഎൽഎയും രാഷ്ട്രീയ ക്രിമിനൽ കുറ്റങ്ങൾ ഓരോന്നായി വിളംബരം ചെയ്യുകയാണെന്ന് മുൻമന്ത്രി ജി. സുധാകരൻ. ഫെയ്സ്ബുക് കുറിപ്പിലാണ് ഇരുവരും നേരത്തേ ഉന്നയിച്ച ആരോപണങ്ങൾക്കു സുധാകരന്റെ മറുപടി. പാർലമെന്‍റിലെ തിരിച്ചടി, പഞ്ചായത്തിലെ തിരിച്ചടി, ഇനി മേയ് നാലിന് ബാക്കിയുള്ള തിരിച്ചടിയുണ്ടാകുമെന്നും പറയുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷങ്ങളായി ചെറിയാനും സലാമും കൂട്ടാളികളും നടത്തിയ ക്രിമിനൽ ഗൂഢാലോചനകളും ആക്ഷേപങ്ങളും തന്നെ പാർട്ടിയിൽനിന്ന് പുറന്തള്ളാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് ഇപ്പോൾ ഈ ‘ഭാരമൊഴിയൽ’ പ്രയോഗം വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരൻ പറയുന്നു. എനിക്ക് എംഎൽഎ പെൻഷനും പത്തു വർഷത്തെ  മന്ത്രിയുടെ ശമ്പളവുമാണ് ചെലവുകഴിച്ച് സമ്പാദ്യം. ഭാര്യക്ക് 31 വർഷം കോളജ് അധ്യാപികയെന്ന നിലക്ക് സർവിസിൽ യുജിസി ശമ്പളവും പെൻഷനും അവർക്ക് ലഭിച്ച ഗ്രാറ്റിവിറ്റി, പ്രൊവിഡന്‍റ് ഫണ്ട് എന്നിവയുമാണ് സമ്പാദ്യം. ഞങ്ങളുടെ സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുകയും മാറ്റിക്കൊടുക്കുകയും ചെയ്യുന്നത് മൗലിക അവകാശമാണ്. സ്വകാര്യത ഭരണഘടനയിലെ മൗലികാവകാശമാണെന്ന് കൂടി അറിയിക്കട്ടെ. രണ്ടു ചങ്ങാതികളുടെ സ്വത്തുക്കളെപ്പറ്റിയും ഞങ്ങളുടെ സ്വത്തുക്കളെപ്പറ്റിയും അന്വേഷണ ഏജൻസികൾക്ക് അന്വേഷിക്കാം. ഞാൻ പാർട്ടിയിൽനിന്ന് മാറിയതോടെ പാർട്ടിയുടെ വലിയൊരുഭാരം ഒഴിഞ്ഞുവെന്നാണ് മറ്റൊന്ന്. നിയമവിരുദ്ധമായി ആളുകളുടെ മൗലികവകാശമായ സ്വകാര്യതയിലും ജീവിതത്തിലും ഇടപെട്ടാൽ ഗുരുതരമായ നിയമശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇവർ ഓർത്താൽ കൊള്ളാം. അവരുടെ ഭാഷയിൽ ഒരുമറുപടിയും നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ പറയുന്നുണ്ട്.


Source link

Back to top button