test del 3

ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; കോഴിക്കോട് 25 വയസ്സുകാരനെ കാണാതായി


കോഴിക്കോട് ∙ വടകരയിൽ 25 വയസ്സുകാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയത്. ഏപ്രിൽ പതിമൂന്നാം തീയതി മുതലാണ് വിഷ്ണുവിനെ കാണാതായത്. വിഷ്ണു ലോൺ ആപ്പിൽ നിന്നും 10000 രൂപ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാൽ നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായി കുടുംബം പറയുന്നു. ലോൺ ആപ് സംഘം വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി


Source link

Back to top button