NATIIONAL
ചെന്നൈ സൂപ്പർ കിങ്സ് താരത്തിന്റെ മാതാവ് അന്തരിച്ചു, ആശുപത്രിയിലെത്തി കണ്ട് ധോണി; അനുശോചനം അറിയിച്ച് സിഎസ്കെ

മുംബൈ ∙ ചെന്നൈ സൂപ്പർ കിങ്സ് താരം മുകേഷ് ചൗധരിയുടെ മാതാവ് പ്രേം ദേവി അന്തരിച്ചു. അസുഖബാധിതയായി ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു പ്രേംദേവി, ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്. മുംബൈയിലെ ടാറ്റ ആശുപത്രിയിലായിരുന്നു ചികിത്സ. മുകേഷ് ചൗധരിയുടെ ജന്മനാടായ രാജസ്ഥാനിലെ ഭിൽവാരയിൽ അന്ത്യകർമങ്ങൾ നടന്നു. ഇതിനുശേഷം മുകേഷ് ചൗധരി ടീമിനൊപ്പം ചേർന്നെന്നാണ് വിവരം. ഇന്നു മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. എന്നാൽ താരം ഇന്നു കളിച്ചേക്കില്ല. സൂപ്പർ താരം എം.എസ്.ധോണി, പ്രേം ദേവിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു. താരത്തിന്റെ മാതാവിന്റെ വേർപാടിൽ അനുശോചിച്ച് സിഎസ്കെയും കുറിപ്പ് പങ്കുവച്ചു. രാജസ്ഥാനിലെ ഭിൽവാര സ്വദേശികളായ മുകേഷിന്റെ കുടുംബം, താരത്തിന്റെ പിതാവിന്റെ ബിസിനസ്സ് ആവശ്യങ്ങൾക്കായാണ് മഹാരാഷ്ട്രയിലെ ദർവയിലേക്ക് താമസം മാറിയത്. ഇതേത്തുടർന്നാണ് താരം മഹാരാഷ്ട്രയ്ക്കായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. 2017ൽ സംസ്ഥാനത്തിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. 2019-ൽ ലിസ്റ്റ് എ, ടി20 മത്സരങ്ങളിലും മുകേഷ് അരങ്ങേറ്റം കുറിച്ചു.
Source link


