test del 2
അസിം മുനിർ ഡബിൾ റോളിൽ, പാകിസ്താന്റെ താത്പര്യത്തിൽ സംശയം, ചർച്ചയ്ക്ക് തയ്യാറാകാതെ ഇറാൻ

ടെഹ്‌റാൻ/ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനത്തെ തെരുവുകൾ ദിവസങ്ങളായി വിജനമാണ്, കടകൾ അടഞ്ഞുകിടക്കുന്നു, പൊതുഗതാഗതം നിർത്തലാക്കിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരോടും മറ്റു ഓഫീസ് ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ദിവസ വേതനക്കാരായ നിരവധി ആളുകൾക്ക് തൊഴിലില്ല. റോഡുകളിൽ സൈനികരേയും പോലീസുകാരേയും മാത്രമേ കാണാൻ കഴിയൂ. കോവിഡ് മഹാമാരി കാലത്തെ ലോക്ക്ഡൗണിന് സമാനമായ അന്തരീക്ഷം അനന്തമായി തുടരുന്നതിൽ ജനരോഷം ഉയർന്നു തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ ഒരാഴ്ചത്തോളമായി കാത്തിരിപ്പ് തുടങ്ങിയിട്ട്. ഇറാൻ-യുഎസ് വെടിനിർത്തൽ അവസാനിക്കുന്നതിന് മുമ്പായി രണ്ടാംഘട്ട ചർച്ച നടത്താനായിരുന്നു പദ്ധതി. ചർച്ചകൾക്കായി യുഎസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് വരുന്നതിനായി തയ്യാറായി നിന്നു. അതിന് മുന്നോടിയായി യുഎസ് സുരക്ഷാ സന്നാഹമടക്കം എത്തി. എന്നാൽ ഇറാൻ പ്രതിനിധികൾ ചർച്ചയ്ക്ക് സന്നദ്ധരായില്ല. പാക് ഫീൽഡ് മാർഷൽ അസിം മുനീർ നേരിട്ടെത്തി രാഷ്ട്രീയ-സൈനിക നേതൃത്വങ്ങളുമായി ചർച്ച നടത്തിയിട്ടും ഇറാൻ പ്രതിനിധികളെ അയച്ചില്ല. വിശ്വാസ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇറാന്റെ പിൻമാറ്റം. നിലപാടുകൾ പൊടുന്നനെ മാറ്റുകയും പ്രകോപനമപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന ട്രംപിനെ മാത്രമല്ല മധ്യസ്ഥരുടെ റോളിലെത്തിയ പാകിസ്താന്റെ നീക്കങ്ങളിലും ഇറാന് അവിശ്വാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ.അപ്രതീക്ഷിതമായി പാകിസ്താൻ മധ്യസ്ഥരുടെ റോളിലേക്കെത്തിയതിന് പിന്നിൽ ട്രംപ് ഭരണകൂടത്തിന് ഇടപടെലുകളുണ്ടെന്ന് ഇറാൻ സംശയിക്കുന്നതായി നയതന്ത്ര വിദഗ്ദ്ധരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.’പാക് ജനസംഖ്യയുടെ ഭൂരിഭാഗവും ഇറാനെ പിന്തുണയ്ക്കുന്നവരാണെങ്കിലും അവരുടെ സൈനിക സംവിധാനത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ അമേരിക്കൻ താല്പര്യങ്ങളുമായി യോജിക്കുന്നു’പാകിസ്താനിലെ നിലവിലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് വിശകലനം നടത്തു ഫർസാന ഷെയ്ഖ് പറഞ്ഞു. യുഎസുമായും ഗൾഫ് രാജ്യങ്ങളുമായും പാകിസ്താന് ഒരു രക്ഷാകർതൃ-ക്ലയന്റ് ബന്ധമുണ്ട്. അതുകൊണ്ട് ഇറാൻ ആണവായുധം നേടുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്ന ഇവരുടെ താത്പര്യത്തിനൊപ്പം തന്നെയാണും പാകിസ്താനും ഉള്ളത്.
Source link


