test del 3
‘ഗർഭിണികൾ പ്രസവത്തിനായി അമേരിക്കയിലേക്ക് എത്തുന്നു’; ഇന്ത്യൻ – ചൈനീസ് പൗരന്മാർക്കെതിരെ വംശീയ അധിക്ഷേപം

വാഷിങ്ടൻ ∙ ഇന്ത്യയേയും ചൈനയേയും നരകക്കുഴികൾ എന്ന് വിശേഷിപ്പിക്കുകയും കുടിയേറ്റക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന കത്ത് ട്രൂത്ത് സോഷ്യലിൽ റീപോസ്റ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രശസ്ത റേഡിയോ അവതാരകൻ മൈക്കൽ സാവേജ് എഴുതിയ കത്താണ് ട്രംപ് തന്റെ സമൂഹമാധ്യമത്തിൽ പങ്കിട്ടത്.നിലവിലെ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും, ഇതിൽ കോടതി വിധിക്ക് കാത്തുനിൽക്കാതെ ദേശീയ ഹിതപരിശോധന വേണമെന്നും മൈക്കൽ സാവേജ് ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ, ലോകത്ത് അമേരിക്കയിൽ മാത്രമാണ് ഇത്തരമൊരു നിയമമെന്ന് ട്രംപ് തെറ്റായി അവകാശപ്പെട്ടിരുന്നു. എന്നാൽ കാനഡ, മെക്സിക്കോ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിൽ നിലവിൽ ഈ നിയമം നിലവിലുണ്ട്. ഇതിനു പിന്നാലെയാണ് തീവ്ര വംശീയ പരാമർശങ്ങളുള്ള കത്ത് ട്രംപ് വീണ്ടും പങ്കുവച്ചിരിക്കുന്നത്. ട്രംപിന്റെ നടപടി ഇന്ത്യൻ വംശജർക്കിടയിലും ആഗോളതലത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Source link


