NATIIONAL

‘പ്രകോപനപരമായ ആംഗ്യം’: രാജസ്ഥാൻ റോയൽസ് താരത്തിന് വൻ പിഴ ചുമത്തി, ഒരു ഡീമെറിറ്റ് പോയിന്റും


ലക്നൗ∙ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് പേസർ നാന്ദ്രെ ബർഗറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തി. മറ്റൊരു കളിക്കാരനെ അവഹേളിക്കുന്നതോ അല്ലെങ്കിൽ പ്രകോപിപ്പിക്കുന്നതോ ആയ രീതിയിലുള്ള ഭാഷയോ പ്രവൃത്തിയോ ആംഗ്യമോ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 2.5 പ്രകാരമുള്ള ലെവൽ 1 കുറ്റത്തിനാണ് നടപടി. ഏതു സംഭവത്തിലാണ് നടപടിയെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിനെ പുറത്താക്കിയ ശേഷം പ്രകോപനപരമായ രീതിയിൽ യാത്രയയപ്പ് നൽകിയതാണ് നടപടിക്ക് കാരണമായതെന്നാണ് സൂചന. കുറ്റം സമ്മതിച്ച ദക്ഷിണാഫ്രിക്കൻ താരം, മാച്ച് റഫറി നിർദ്ദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തു. മത്സരത്തിൽ ലക്നൗവിനെ 40 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ലക്നൗ 18 ഓവറിൽ 119ന് ഓൾഔട്ടായി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 6ന് 159. ലക്നൗ 18 ഓവറിൽ 119ന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് തുടക്കത്തിൽ തന്നെ ഓപ്പണർ ആയുഷ് ബദോനിയെയും (0) ക്യാപ്റ്റൻ ഋഷഭ് പന്തിനെയും (0) നഷ്ടമായി. വൈകാതെ എയ്ഡൻ മാർക്രവും (0) വീണതോടെ ലക്നൗ പതറി. നാലാം വിക്കറ്റിൽ 43 റൺസ് ചേർത്ത മിച്ചൽ മാർഷ് (41 പന്തിൽ 55)– നിക്കൊളാസ് പുരാൻ (25 പന്തിൽ 22) സഖ്യം ലക്നൗവിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും പുരാനെ ജഡേജയും മാർഷിനെ നാന്ദ്രെ ബർഗറും വീഴ്ത്തിയതോടെ ലക്നൗ തോൽവി സമ്മതിച്ചു. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ മൂന്നും നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.എന്നാൽ ഡോണവനെ പുറത്താക്കിയ ലക്നൗ തിരിച്ചടിച്ചു. അപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന ജഡേജയിലായിരുന്നു രാജസ്ഥാന്റെ പ്രതീക്ഷ. സിംഗിളും ഡബിളുമായി പതിയെ കളംപിടിച്ച ജ‍ഡേജ രാജസ്ഥാൻ സ്കോർ ബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. ഇംപാക്ട് പ്ലെയറായി എത്തിയ ശുഭം ദുബെയെ (11 പന്തിൽ 19 നോട്ടൗട്ട്) കൂട്ടുപിടിച്ച ജഡേജ രാജസ്ഥാൻ ടോട്ടൽ 150 കടക്കുമെന്ന് ഉറപ്പാക്കി. 25 പന്തിൽ 49 റൺസാണ് ഇരുവരും ചേർന്നു നേടിയത്. രാജസ്ഥാൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതുതന്നെ. മയാങ്ക് യാദവ് എറിഞ്ഞ അവസാന ഓവറിൽ 2 ഫോറും ഒരു സിക്സുമടക്കം 20 റൺസ് നേടിയ ജഡേജയാണ് സ്കോർ 159ൽ എത്തിച്ചത്. നേരിട്ട ആദ്യ 24 പന്തുകളിൽ ഒരു ബൗണ്ടറി പോലും നേടാതിരുന്ന ജഡേജ, അവസാന ഓവറിലാണ് ആദ്യമായി പന്ത് ബൗണ്ടറി കടത്തിയത്.


Source link

Back to top button