NATIIONAL
ചെന്നൈ ടീമിലേക്ക് ധോണി റിട്ടേൺസ് ? സഞ്ജുവിന്റെ റോൾ എന്താകും?

ചെന്നൈ ∙ ‘‘നെറ്റ്സിൽ ധോണി വിക്കറ്റ് കീപ്പ് ചെയ്യുന്നത് ഞാൻ മുൻപ് കണ്ടിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം അരമണിക്കൂർ സമയം ധോണി കീപ്പറായി. അതിന്റെ അർഥം അദ്ദേഹം വിക്കറ്റ് കീപ്പറായി തിരിച്ചെത്താൻ പോകുന്നു എന്നാണ്’’– ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻതാരം കൂടിയായ ആർ.അശ്വിൻ തന്റെ യുട്യൂബ് വിഡിയോയിലാണ് എം.എസ്.ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചന പങ്കുവച്ചത്. ഇന്നു മുംബൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ ധോണി ചെന്നൈ ടീമിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Source link


