test del 4 copy of del 3
അമിത മദ്യപാനം; ലോഗിൻ പരാജയപ്പെട്ടതോടെ പരിഭ്രാന്തി: കാഷ് പട്ടേൽ ജോലി പോകുമെന്ന ഭീതിയിൽ?

വാഷിങ്ടൻ∙ എഫ്ബിഐ ഡയറക്ടറും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേൽ ജോലി പോകുമെന്ന ഭയത്തിൽ പരിഭ്രാന്തനെന്ന് റിപ്പോർട്ട്. അമിത മദ്യപാനമാണ് കാഷ് പട്ടേലിനെ പുറത്താക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ദ് അറ്റ്ലാന്റിക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.ഏപ്രിൽ 10ന് കംപ്യൂട്ടറിൽ ലോഗിൻ ചെയ്യാൻ സാധിക്കാതെ വന്നതോടെ തന്റെ ജോലി പോയെന്ന് കരുതി കാഷ് പട്ടേൽ പരിഭ്രാന്തനായെന്നും തുടർന്ന് സഹായികളെയും മറ്റുള്ളവരെയും വിളിച്ച് തന്നെ വൈറ്റ് ഹൗസ് പുറത്താക്കി എന്ന് പറയുകയും ചെയ്തെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ലോഗിൻ സാധിക്കാതെ വന്നതെന്ന് പിന്നീട് കണ്ടെത്തുകയും തുടർന്ന് കാഷ് പട്ടേൽ ലോഗിൻ ചെയ്യുകയും ചെയ്തു.
Source link


