test del 4 copy of del 3
ടിസിഎസ് ലൈംഗികപീഡനക്കേസ്: നിദാ ഖാൻ ബന്ധുവിനൊപ്പമെന്ന് ഭർത്താവ്; പൊലീസെത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ

ന്യൂഡൽഹി∙ ടിസിഎസിന്റെ നാസിക് യൂണിറ്റിലെ മതപരിവർത്തന, ലൈംഗിക പീഡനക്കേസുകളിൽ പ്രധാന പ്രതികളിലൊരാളായ നിദാ ഖാനെ പിടികൂടാനാകാതെ അന്വേഷണസംഘം. ഒരാഴ്ചയായി ഇവർ ഒളിവിൽ തുടരുകയാണ്. ഇവരുടെ ഭർത്താവ് ഇടയ്ക്കിടെ മൊഴിമാറ്റുന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.നിദയുടെ ഭർത്താവിനെ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്തെങ്കിലും ഏപ്രിൽ 14ന് നിദ വീട്ടിൽനിന്ന് പോയെന്നും ഒരു ബന്ധുവിനൊപ്പമാണ് താമസിക്കുന്നത് എന്നുമാണ് അയാൾ മൊഴി നൽകിയത്. മൊഴിയിൽ പറഞ്ഞതു പ്രകാരമുള്ള ബന്ധുവിന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. നിദയുടെയും ബന്ധുവിന്റെയും മൊബൈൽ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീട് ഇഖ്ബാൽ ഖാൻ വീണ്ടും മൊഴി മാറ്റി ഒരാഴ്ച മുൻപ് നിദയെ അവരുടെ അമ്മായി നാസിക്കിലേക്ക് കൊണ്ടുപോയെന്നും ഇപ്പോൾ നിദ എവിടെയാണുള്ളതെന്ന് അറിയില്ലെന്നുമായിരുന്നു പുതിയ മൊഴി.
Source link


