NEWS

ട്രാഫിക് പിഴ സന്ദേശത്തിലെ ലിങ്ക് തുറന്നു; യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ

കൊച്ചി ∙ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഓൺലൈനായി അടയ്ക്കാൻ ശ്രമിച്ച വൈപ്പിൻ സ്വദേശിക്ക് നഷ്ടമായത് മൂന്നു ലക്ഷം രൂപ. സംഭവത്തിൽ മുനമ്പം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി. പള്ളിപ്പുറം മാണി ബസാറിന് സമീപം താമസിക്കുന്ന യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഈ വർഷം ജനുവരി 14-നാണ് തട്ടിപ്പിന് ആസ്പദമായ സംഭവം അരങ്ങേറിയത്.

തന്റെ ഇരുചക്ര വാഹനത്തിന് 500 രൂപ ട്രാഫിക് പിഴ കുടിശ്ശികയുണ്ടെന്ന് കാണിച്ച് പരാതിക്കാരന്റെ മൊബൈൽ ഫോണിലേക്ക് ഒരു സന്ദേശവും ലിങ്കും വരികയായിരുന്നു. ഈ ലിങ്കിൽ പ്രവേശിച്ച്, ഒടിപി (OTP) നൽകി ഒരു സ്വകാര്യ ബാങ്കിന്റെ പേജിലൂടെ പണമടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന്റെ അക്കൗണ്ടിൽ നിന്ന് തുക നഷ്ടപ്പെട്ടത്. ഇത്തരം തട്ടിപ്പുകൾ വിവിധ രീതികളിൽ നടക്കുന്നുണ്ടെന്നും, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ചില രീതികൾ താഴെ പറയുന്നവയാണ്:

Fashion ⏭️

Back to top button