വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം എന്നും ടീസർ പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘എന്നും’ എന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തി. നവാഗതനായ രാജേഷ് ബാബു കെ. ശൂരനാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം, തികച്ചും വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥയാണ് പങ്കുവെക്കുന്നത്.
ഇരുപതിലേറെ സിനിമകൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ള രാജേഷ് ബാബു, ‘പെർഫ്യൂം – ഹെർ ഫ്രാഗ്രൻസ്’, ‘ബൈനറി’, ‘ഴ’, ‘ഇനി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ്.
മുന്ന, സുധീഷ്, പി.എം. ലാലി, സോഹൻ സീനുലാൽ, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അൻസിൽ റഹ്മാൻ, ഷനൂപ്, പ്രണവ് മോഹൻ, ശ്രുതി വൈശാഖ്, നൈറ നിഹാർ, അനശ്വര, നിധിഷ കരുണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കൈതപ്രം, വയലാർ ശരത്ചന്ദ്ര വർമ്മ, പി.കെ. ഗോപി, മിത്രൻ വിശ്വനാഥ്, സുധി, അലി എന്നിവരാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷനൂപ് ആണ്. പി.ആർ. സുമേരനാണ് പി.ആർ.ഒ.




