NEWS

അമേരിക്കൻ ഇറക്കുമതി തീരുവ: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് നിയന്ത്രണം; ചൈനയ്ക്ക് കൂടുതൽ തിരിച്ചടി

വാഷിങ്ടൻ∙ ഇന്ത്യ അടക്കമുള്ള പതിനാല് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തി അമേരിക്ക. ചൈന, ബംഗ്ലാദേശ്, കംബോഡിയ, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, തയ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾക്കും പുതിയ നികുതി ബാധകമാണ്.

യുഎസ് ഫെഡറൽ റജിസ്റ്ററിന്റെ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഓരോ ഉൽപ്പന്നത്തിനും ബാധകമായ നികുതി നിരക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന തീരുവ ഏർപ്പെടുത്തിയിരിക്കുന്നത് ചൈനയ്ക്കാണ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പരമാവധി 25 ശതമാനം വരെയാണ് നികുതി ചുമത്തിയിരിക്കുന്നത്.

അതേസമയം, അമേരിക്കയുമായി ഒരു വ്യാപാര കരാറിൽ ഒപ്പിടാൻ ഇന്ത്യയ്ക്ക് സാധിച്ചാൽ ഈ നിരക്ക് 17 ശതമാനമായി കുറയുമെന്ന് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട പട്ടികയിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ വ്യാപാര കരാർ ചർച്ചകൾ സജീവമായി പുരോഗമിക്കുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ ഈ പുതിയ നടപടി.

Fashion ⏭️

Back to top button