NEWS

ലഹരിക്കെതിരെ കൈകോർത്ത് കേരളകൗമുദിയും യു.ജി.എസും

മലപ്പുറം: വിദ്യാർത്ഥി സമൂഹത്തെ ലഹരിയുടെ കെണികളിൽ നിന്ന് രക്ഷിക്കാൻ കേരളകൗമുദിയും പ്രമുഖ ധനകാര്യ സ്ഥാപനമായ അർബൻ ഗ്രാമീൺ സൊസൈറ്റിയും (യു.ജി.എസ്) സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലഹരിവിമുക്ത കേരളം’ കാമ്പയിന്റെ നാലാം എഡിഷൻ ലോഗോ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങിൽ യു.ജി.എസ് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ടിന് അദ്ദേഹം ലോഗോ കൈമാറി.

Read News ⏭️

Back to top button