NEWS

കാനഡയിലെ കാട്ടുതീ; കട്ടപ്പുകയിൽ മുങ്ങി യുഎസ് നഗരങ്ങൾ


ന്യൂയോർക്ക് / ഓട്ടവ ∙ കാനഡയിൽ വ്യാപകമായ കാട്ടുതീയുടെ കനത്ത പുക വാഷിങ്ടൻ അടക്കം യുഎസിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പടർന്നു. ന്യൂയോർക്ക്, ന്യൂജഴ്സി, പെൻസിൽവേനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മാസ്ക്കുകൾ വിതരണം തുടങ്ങി. കഴിയുന്നതും വീട്ടിലിരിക്കാനും നിർദേശം നൽകി. പൊതുപരിപാടികൾ റദ്ദാക്കി. ഒഹായോയിൽ മേജർ ലീഗ് ബേസ്ബോൾ ടൂർണമെന്റ് മാറ്റിവച്ചു. പുക മൂടിയ അന്തരീക്ഷം ഇന്നു ന്യൂജഴ്സിയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ഫൈനലിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നുകാനഡയിലെ വനമേഖലയിൽ നൂറുകണക്കിനു സ്ഥലങ്ങളിലാണു തീ വ്യാപിച്ചത്. ഒന്റേറിയോ പ്രവിശ്യയിൽ ഡസനിലേറെ ഗോത്രഗ്രാമങ്ങൾ കത്തിനശിച്ചു. ജനങ്ങളെ ഒഴിപ്പിച്ചു. യുഎസിലെ മിനസോട്ട വനമേഖലയിലാണ് കാട്ടുതീ പടർന്നിട്ടുള്ളത്.


Fashion ⏭️

Back to top button