TRAVEL

കലോറി നോക്കി വേവലാതിവേണ്ട, വെറും മൂന്ന് ചേരുവകൾകൊണ്ട് മാംഗോ ഐസ്ക്രീം!


ഒരു ഐസ്ക്രീം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ കലോറി നോക്കി ഭക്ഷണം കഴിക്കുന്നവർക്ക് ഈ ശീലം പലപ്പോഴും വില്ലനാകാറുണ്ട്. വല്ലപ്പോഴും ഒരു ഐസ്ക്രീം കഴിക്കുന്നത് കുഴപ്പമില്ലെങ്കിലും, ദിവസവും ഈ ക്രേവിങ്ങിന് അടിമപ്പെടുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.ഈ ഐസ്ക്രീമിനെ തികച്ചും ആരോഗ്യകരമായ രീതിയിൽ മാറ്റിയെടുത്താലോ? മധുരത്തോടുള്ള നിങ്ങളുടെ കൊതി മാറ്റാൻ, ഈ ഹെൽത്തി മാംഗോ ഐസ്ക്രീം പരീക്ഷിച്ചു നോക്കൂ. വെറും മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ച്, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.കഴിഞ്ഞ ദിവസം പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ജോസഫ് സാൽഹബാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ഹെൽത്തി മാംഗോ ഐസ്ക്രീമിന്റെ റെസിപ്പി പങ്കുവെച്ചത്. “കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് തയാറാക്കാവുന്ന, മാംഗോ ഫ്രോസൺ യോഗർട്ടിന്റെ രുചിയുള്ള എന്റെ പ്രിയപ്പെട്ട ഹെൽത്തി ഡെസേർട്ടുകളിൽ ഒന്നാണിത്,” ഡോ കുറിച്ചു.ആവശ്യമായ ചേരുവകൾ തണുപ്പിച്ച മാമ്പഴം : രണ്ട് കപ്പ് (കഷ്ണങ്ങളാക്കി ഫ്രീസ് ചെയ്തത്) Probiotic Kefir: ഒരു ബോട്ടിൽ (¾ കപ്പ് ഗ്രീക്ക് യോഗേർട്ട്, ½ കപ്പ് തേങ്ങാപ്പാൽ അല്ലെങ്കിൽ Coconut cream എന്നിവ പകരമായി ഉപയോഗിക്കാം) ചിയാ സീഡ്സ് (Chia Seeds): ഒരു ടേബിൾ സ്പൂൺതയാറാക്കുന്ന വിധം ഫ്രീസ് ചെയ്ത മാമ്പഴ കഷ്ണങ്ങൾ, കെഫീർ/യോഗർട്ട്, ചിയാ സീഡ്സ് എന്നിവ ഒരു ഹൈ-സ്പീഡ് ബ്ലെൻഡറിലോ ഫുഡ് പ്രൊസസ്സറിലോ ചേർക്കുക. മിശ്രിതം നല്ലതുപോലെ സ്മൂത്തായും ക്രീമിയായും വരുന്നത് വരെ അടിച്ചെടുക്കുക. നന്നായി അടിച്ചെടുത്ത മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി ഏകദേശം 15 മിനിറ്റ് നേരം ഫ്രീസ് ചെയ്യുക. സ്വാദിഷ്ടമായ മാംഗോ ഐസ്ക്രീം തയാർ!കടകളിൽ നിന്ന് വാങ്ങുന്ന ഐസ്ക്രീമുകളിൽ അടങ്ങിയിരിക്കുന്ന Emulsifiers ഇതിൽ ചേർക്കാത്തതിനാൽ, ഇത് തയാറാക്കിയ ഉടനെ തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. സാധാരണ ഐസ്ക്രീം പോലെ ഇത് കൂടുതൽ സമയം ഫ്രീസ് ചെയ്തു വെക്കരുത്. മണിക്കൂറുകളോളമോ രാത്രി മുഴുവനോ ഫ്രീസറിൽ വെച്ചാൽ ഇത് ഐസ് പോലെ കട്ടയായി പോകും. ഫ്രോസൺ യോഗർട്ടിന്റെയോ സോഫ്റ്റ്-സെർവ് ഐസ്ക്രീമിന്റെയോ ക്രീം പരുവം കിട്ടാൻ ചെറിയ ഫ്രീസിങ്ങാണ് നല്ലത്.


Source link

Back to top button