LATEST NEWS
പതിനേഴുകാരിയെ പീഡിപ്പിച്ചു; കേന്ദ്രമന്ത്രിയുടെ മകൻ പിടിയിൽ; ‘മകൻ തെറ്റ് ചെയ്തിട്ടില്ല’

ഹൈദരാബാദ് ∙ തെലങ്കാനയിൽ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭഗീരഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾ രാജ്യം വിടാതിരിക്കാനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ, താനാണ് മകനെ പൊലീസിൽ ഏൽപ്പിച്ചതെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സഞ്ജയ് കുമാർ പ്രസ്താവന പുറത്തിറക്കി. ‘‘എന്റെ മകനെതിരെയുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, നിയമത്തോട് ബഹുമാനമുള്ളൊരാളെന്ന നിലയിൽ മകനെ അഭിഭാഷകൻ മുഖേനെ പൊലീസ് അന്വേഷണത്തിനായി കൈമാറി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. അത് എന്റെ മകനായാലും സാധാരണ പൗരനായാലും അങ്ങനെയാണ്’’– കേന്ദ്രമന്ത്രി സഞ്ജയ് കുമാർ പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മകൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Source link


